തൃശൂര്‍: കിലാരൂരില്‍ എണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 3500 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. നിര്‍മ്മാണ കമ്പനിയില്‍ നിന്ന് വിവിധ ബ്രാന്‍ഡുകളുടെ വ്യാജ വെളിച്ചെണ്ണ പിടികൂടി.
പൊള്ളാച്ചിയില്‍ നിന്ന് വെളിച്ചെണ്ണ എത്തിച്ച് മായം കലര്‍ത്തുകയാണ് ഇവരുടെ പ്രധാന തൊഴില്‍. ഇതിനുള്ള അത്യാധുനിക സംവിധാനങ്ങള്‍ കമ്പനിക്കകത്തുള്ളതായി അധികൃതര്‍ പറയുന്നു. ലോഡ് കണക്കിന് വെളിച്ചെണ്ണയാണ് ഇവിടെ നിന്ന് വിതരണത്തിനായി പുറത്തേക്ക് പോയിരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്രിസ്മസ് സ്പഷ്യല്‍ സ്വക്വാഡാണ് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത്.
ആളൊഴിഞ്ഞ പ്രദേശത്താണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഇവിടെ നക്കുന്ന കള്ളത്തരങ്ങള്‍ പുറം ലോകം അറിയുന്നില്ല. എന്നാല്‍ പലപ്പോഴായി നാട്ടുകാര്‍ക്ക സംശയം തോന്നിയിരുന്നെന്നും ഇതാണ് പിന്നീട് റെയ്ഡ് നടപടികളിലേക്ക് നയിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post