കോഴിക്കോട്: ഇനിമുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന തീരുമാനം ശക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി. ഇതിന്റ ഭാഗമായി തെരുവുകള്‍ സിസിടിവി ക്യാമറ നിരീക്ഷണത്തിലാക്കാനുള്ള നീക്കം തുടങ്ങി. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ പിടികൂടാനുള്ള തെളിവിന് വേണ്ടിയാണ് ക്യാമറ സ്ഥാപിക്കുന്നത്.
വ്യാപാരികള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം ചെലവാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പൂര്‍ണ പിന്തുണ പോലീസ് നല്‍കുന്നു. പദ്ധതിക്ക് കോഴിക്കോട് അത്തോളിയില്‍ തുടക്കമായി. കടകള്‍ക്കുള്ളിലെ ക്യാമറകള്‍ക്ക് പുറമെ തെരുവുകള്‍ പൂര്‍ണമായും നിരീക്ഷണ വിധേയമാക്കുക. ഏതു ചെറിയ അനക്കവും തല്‍സമയം തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലിരുന്ന് നിരീക്ഷിക്കും. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവരെ നേരിടാന്‍ വ്യാപാരി സമൂഹം ആവിഷ്‌കരിച്ച പദ്ധതിയാണിത്. അക്രമികള്‍ക്കെതിരെ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുകയാണ് പ്രഥമ ലക്ഷ്യം. ഒപ്പം മോഷണവും പോക്കറ്റടി അടക്കമുള്ളവയെ നേരിടാനും കഴിയും.
അത്തോളിയില്‍ രണ്ടര കിലോമീറ്റിനുള്ളില്‍ 32 ക്യാമറകളാണ് സ്ഥാപിച്ചത്. പദ്ധതി വിജയമാണെന്ന് കണ്ടതോടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുഴുവന്‍ യൂണിറ്റുകളിലും നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു
Discussion about this post