പാലക്കാട്: പാലക്കാട് എലപ്പുള്ളി പാറ ശിവക്ഷേത്രത്തിലെ അയ്യപ്പ വിളക്കിന് എത്തിച്ച ആന ഇടഞ്ഞു. മൂന്നു മണിക്കൂറോളം ആനപ്പുറത്ത് കുടുങ്ങിയ ഉണ്ണികൃഷ്ണന് (17) എന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
അയ്യപ്പ വിളക്കിനായി എത്തിച്ച മൂന്ന് ആനകളില്‍ തടത്താവളം ശിവന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. മദ്യലഹരിയിലായിരുന്ന ആനയുടെ പാപ്പാന് രാവിലെ മുതല്‍ ആനയെ ഉപദ്രവിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പാലക്കാട് എലപ്പുള്ളി പാറയില്‍ വൈകുന്നേരം അഞ്ചുമണിയോടുകൂടി ആണ് ആന ഇടഞ്ഞത്. നാലു പേരാണ് ഇടഞ്ഞപ്പോള്‍ ആനപ്പുറത്ത് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര് ആദ്യംതന്നെ രക്ഷപ്പെട്ടു.
17 വയസ്സുകാരനായ ഉണ്ണികൃഷ്ണന് മൂന്ന് മണിക്കൂറോളം ആനപ്പുറത്ത് കുടുങ്ങി. മനസാന്നിധ്യം കൈവിടാതിരുന്ന ഉണ്ണികൃഷ്ണനെ പരിക്കുകള്‍ കൂടാതെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. സമീപത്തെ കടകളില്‍ നാശനഷ്ടം വരുത്തിയ ആന നിരവധി വാഹനങ്ങളും കുത്തിമറിച്ചു. രാത്രി എട്ടരയോട് കൂടി ഇടഞ്ഞ ആനയെ തളച്ചു.
Discussion about this post