തിരുവനന്തപുരം: അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുന്‍കൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു, മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അഫ്ഗാനിസ്ഥാനില്‍ പെട്ടുപോയിരിക്കുന്ന മലയാളികള്‍ക്ക് സഹായങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെടാം. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ 24×7 പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അഫ്ഗാനിസ്ഥാന് സെല്ലിനെയും സമീപിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി കുറിച്ചു.
Discussion about this post