മൂന്നാം ഓണം; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല, കൊവിഡ് വ്യാപനം തലയ്ക്കു മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. മൂന്നാം ഓണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഞായറാഴ്ചയും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യദിനം പ്രമാണിച്ചും വാരാന്ത്യ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയിരുന്നു. അതേസമയം, കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്.

നിയന്ത്രണങ്ങള്‍ നല്‍കുന്നുവെങ്കിലും ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകനയോഗം ചേരുന്നത്. കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച് ആലോചന നടക്കും.

Sunday lockdown | Bignewslive

സംസ്ഥാനത്ത് ഇന്നലെ 17,106 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ 17.73 ശതമാനമായി ഉയര്‍ന്നിരുന്നു. 87 ദിവസങ്ങള്‍ക്ക് ശേഷമാണ് ടിപിആര്‍ 17ന് മുകളിലെത്തിയത്. എന്നാല്‍ പരിശോധന കുറവായിരുന്നു. 96,481 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ 83 മരണങ്ങള്‍ സ്ഥിരീകരിച്ചു. 20,846 പേര്‍ രോഗമുക്തരായി.

Exit mobile version