പിണറായി; മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന് സ്വന്തം മണ്ഡലത്തില്‍ തന്നെ തുടക്കം കുറിച്ച് മാതൃകയായി മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേഹത്തിനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഫ്ളക്സുകളും ഹോര്‍ഡിങ്ങുകളും പൂച്ചട്ടികളാക്കി മാറ്റിയാണ് മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തില്‍ മുഖ്യമന്ത്രി മാതൃകയായത്. ധര്‍മടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പൂച്ചട്ടികള്‍ മുഖ്യമന്ത്രിയില്‍ നിന്ന് മണ്ഡലം പ്രതിനിധി പി.ബാലനും സി.പി.എം ഏരിയാ സെക്രട്ടറി കെ.ശശിധരനും ഏറ്റുവാങ്ങി.
ഫ്ളക്സുളും ഹോര്‍ഡിങ്ങുകളും റീസൈക്ലിങ് ചെയ്താണ് പൂച്ചട്ടികളാക്കിയത്. ഇത്തരത്തില്‍ 1075 പൂച്ചട്ടികളാണ് നിര്‍മ്മിച്ചത്. ഇത് മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. പൂച്ചട്ടികള്‍ക്ക് പുറമെ ബക്കറ്റ്, കപ്പ്, ട്രേ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ അപകടം സമൂഹം വലിയതോതില്‍ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post