ഭക്ഷ്യസുരക്ഷാ വകുപ്പിന്റ റെയ്ഡ്: തൃശൂരില്‍ വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്ന കേന്ദ്രം കണ്ടെത്തി

ബ്രില്യന്റ്, കേര നാട് ബ്രാന്‍ഡുകളിലാണ് വെളിച്ചെണ്ണ വില്‍പ്പന നടത്തിയിരുന്നത്

തൃശൂര്‍: കിരാലൂരില്‍ വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്ന കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്നും 3500 ലിറ്റര്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ പിടിച്ചെടുത്തു. ബ്രില്യന്റ്, കേര നാട് ബ്രാന്‍ഡുകളിലാണ് വെളിച്ചെണ്ണ വില്‍പ്പന നടത്തിയിരുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്പഷല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്.

കഴിഞ്ഞ ദിവസം മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചിരുന്നു. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു നടപടി. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ മേയ് 31-ന് നാല്‍പ്പത്തിയഞ്ചും ജൂണ്‍ 30-ന് അമ്പത്തിയൊന്നും ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചിരുന്നു. ഇതുകൂടാതെയാണ് പുതിയ നിരോധനം.

Exit mobile version