തിരൂര്‍: കുളത്തില്‍ കുളിയ്ക്കുന്നതിനിടെ ഒപ്പിച്ച തമാശ കാര്യമായി, വിദ്യാര്‍ഥികള്‍ക്ക് ടകിട്ടിയത് എട്ടിന്റെ പണി. കുളിക്കാനെത്തിയ കുട്ടികളുടെ തമാശ കാര്യമായതോടെ ട്രെയിന്‍ നിര്‍ത്തി. തിരൂര്‍ റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തെ തുമരക്കാവ് കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികളാണ് ‘പണിയൊപ്പിച്ചത്’.
കോയമ്പത്തൂര്‍ മംഗലാപുരം എക്സ്പ്രസ് തിരൂര്‍ വിട്ടയുടന്‍ കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ കുളക്കടവില്‍ നിന്ന് ചുവപ്പ് മുണ്ട് വീശുകയായിരുന്നു. ഉടന്‍ ട്രെയിന്‍ നിര്‍ത്തി, ഇതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.
അഞ്ച് മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷമാണ് യാത്ര പുറപ്പെട്ടത്. ബുധനാഴ്ച പകല്‍ 12.30 ഓടെയാണ് സംഭവം. തുടര്‍ന്ന് ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അഞ്ച് കുട്ടികളെ കസ്റ്റഡിയിലെടുത്തു.
Discussion about this post