തിരുവനന്തപുരം: ശബരിമലയിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് സുപ്രീം കോടതി നിര്‍ദ്ദേശം മാത്രമാണ്. നാളെ സ്ത്രീകള്‍ കയറണ്ടായെന്നാണ് കോടതിയുടെ തീരുമാനമെങ്കില്‍ സര്‍ക്കാര്‍ അത് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണ്ടാ നിയമപ്രകാരമുള്ള റിപ്പോര്‍ട്ടുകളില്‍ കളക്ടര്‍മാര്‍ കാലതാമസം വരുത്തുന്നുവെന്നാണ് ഐപിഎസുകാരുടെ പരാതി. ഇതില്‍ തീരുമാനം വേഗമുണ്ടാകണം. മയക്കുമരുന്ന്-സൈബര്‍ കേസുകള്‍ വേഗത്തിലും ജാഗ്രതയോടെയും കൈകാര്യം ചെയ്യണമെന്നും പിണറായി നിര്‍ദ്ദേശിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെയും ഐപിഎസുകാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.