തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരംഭിച്ച ഡ്രൈവ് ത്രൂ വാക്സിനേഷന് മികച്ച പ്രതികരണം. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററിലൂടെ വാഹനത്തിലിരുന്ന് വാക്സിന്‍ സ്വീകരിക്കാം എന്നതാണ് പ്രത്യേകത.
വാക്സിനേഷന് സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്സിന്‍ സ്വീകരിക്കാനും ഒബ്സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കുമെന്നതാണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്റെ പ്രത്യേകത. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ആവശ്യമായ വൈദ്യ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
ഈ ഡ്രൈവ് വിജയകരമാണെന്ന് കണ്ടാല്‍ കൂടുതല്‍ ജില്ലകളില്‍ ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ഗവ. വിമണ്‍സ് കോളേജിലെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഓണം അവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്.
Discussion about this post