കോഴിക്കോട്: സിപിഎം നേതാവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം താമരശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിന്റെ പരാതിയിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്.
മുസ്ലീം ലീഗ് നേതാക്കളായ വി. കെ. അബുഹാജി, എം നസീഫ്, കെ കെ ഖാദർ എന്നിവർക്കെതിരെയാണ് കേസ്.ക്വട്ടേഷൻ എടുത്തതായി പറയപ്പെടുന്ന കൊയിലാണ്ടി സ്വദേശി നബീലിന് എതിരെയും കേസുണ്ട്. കുറ്റകരമായ ഭീഷണി ,ഗൂഡാലോചന എന്നിങ്ങനെ ഐപിസി 506, 120-ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
2013ൽ യൂത്ത് ലീഗ് പ്രവർത്തകൻ അബൂബക്കർ മരണപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ക്വട്ടേഷന് പിന്നിലെന്ന് മുൻ യൂത്ത് ലീഗ് നേതാവ് കോഴിശേരി മജീദ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഉയർന്നതും മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തും.
Discussion about this post