തിരുവനന്തപുരം: ഒക്‌ടോബർ മാസം നടത്താനിരുന്ന വിവിധ പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവെച്ചത്.
ഒക്‌ടോബർ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക് മുഖ്യ പരീക്ഷ നവംബർ 20ലേക്കാണ് മാറ്റിയിരിക്കുന്നത്.
ഒക്‌ടോബർ 30ന് നടക്കേണ്ടിയിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്, ബോട്ട് ലാസ്‌കർ, സീമാൻ എന്നീ തസ്തികകളുടെ മുഖ്യപരീക്ഷ നവംബർ 27ലേക്കും മാറ്റിയതായി പരീക്ഷ കൺട്രോളർ അറിയിച്ചു.
Discussion about this post