കൊട്ടിയം: കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മൈലാപ്പൂര് തൊടിയില്‍ വീട്ടില്‍ ബിലാല്‍ ഹൗസില്‍ നിഷാന എന്ന സുമയ്യ(25)യാണ് കൊല്ലപ്പെട്ടത്. കേസിലാണ് 39കാരന്‍ നിസാം അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു സംഭവം. അടുക്കളയില്‍ സുമയ്യ അവശനിലയില്‍ കിടക്കുന്നതായി കണ്ടെന്നാണു നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. ആദ്യം സമീപത്തെ ക്ലിനിക്കിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സുമയ്യ മരിച്ചു.
ശേഷം, പോലീസ് സംഘം നടത്തിയ ചോദ്യംചെയ്യലിലാണു ക്രൂര കൊലപാതകം വെളിപ്പെട്ടത്. കഴുത്തില്‍ പാടുകള്‍ കണ്ടെന്നും സുമയ്യ അത്യാസന്ന നിലയിലായിരുന്നെന്നുമുള്ള മൊഴികള്‍ ആശുപത്രിയില്‍നിന്നു പോലീസിനു ലഭിച്ചിരുന്നു. സംഭവദിവസവും വഴക്കുണ്ടായതോടെ, നിസാം സുമയ്യയുടെ കഴുത്തില്‍ ഷാളിട്ടു മുറുക്കുകയായിരുന്നെന്നു പോലീസ് പറയുന്നു.
അതേസമയം, ഇന്നലെ രാവിലെ നിസാമിനെ തെളിവെടുപ്പിനായി മൈലാപ്പൂരുള്ള വീട്ടില്‍ കൊണ്ടു വന്നു മടങ്ങിയപ്പോഴാണു തടിച്ചു കൂടിയ നാട്ടുകാര്‍ പ്രകോപിതരായി. കൂടുതല്‍ പോലീസ് എത്തിയാണു മര്‍ദനത്തില്‍ നിന്ന് ഇയാളെ രക്ഷപ്പെടുത്തിയത്. കാമുകിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയുടെ പിതാവിന്റെ കട നാട്ടുകാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
Discussion about this post