കൊച്ചി: കെഎം ഷാജിയുടെ അയോഗ്യനാക്കിയ വിധി വീണ്ടും സ്റ്റേ ചെയ്ത് ഹൈക്കോടതി. കെഎം ഷാജിയെ അയോഗ്യനാക്കണമെന്ന് കാണിച്ച് അഴീക്കോട് മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകനായ ബാലന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് നേരത്തേയുള്ള വിധി ശരിവച്ച് ഇന്ന് രാവിലെ ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. എന്നാല്‍ രാവിലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഉച്ചയ്ക്ക് ശേഷം സ്റ്റേ ചെയ്തു.
സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ഈ വിധിയും ഹൈക്കോടതി സ്റ്റേ ചെയ്തത്. നേരത്തേ നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലും ആദ്യം വിധി പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വിധി ഹൈക്കോടതി സ്റ്റേ ചെയ്ത് നല്‍കിയിരുന്നു.
അതേസമയം, ആദ്യ ഹര്‍ജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുന്‍ എസ്ഐക്കെതിരെ കെഎം ഷാജി നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അയോഗ്യത കല്പിക്കാന് ഇടയായ വര്‍ഗീയ പരാമര്‍ശമുള്ള നോട്ടീസ് യുഡിഎഫ് കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ്ഐയുടെ മൊഴി. എന്നാല്‍, ഈ ലഘുലേഖ പിറ്റേന്ന് സിപിഎം പ്രവര്ത്തകന് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് നല്‍കിയതാണെന്ന് കാണിക്കുന്ന രേഖ സഹിതമാണ് ഷാജിയുടെ ഹര്‍ജി.
Discussion about this post