തൃശൂര്‍: ഇരുത്തി ഭക്ഷണം നല്‍കിയതിന് തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ കോഫി ഹൗസ് സീല്‍ ചെയ്ത് അടച്ചു. പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകര്‍ക്കാനാണെന്ന് കോഫി ഹൗസ് അധികൃതര്‍ ആരോപിച്ചു.
കോവിഡ് ബാധ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് ഭക്ഷണശാലകളില്‍ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുവദിക്കാത്തത്. ഭക്ഷണം പാഴ്‌സലാക്കി നല്‍കാന്‍ മാത്രമാണ് ഇപ്പോള്‍ അനുവാദം.