തിരുവനന്തപുരം: ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്.
ഇന്ന് രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സുരേന്ദ്രന്‍ ആദ്യം പതാക ഉയര്‍ത്തിയത് തല തിരിച്ചായിരുന്നു. തെറ്റ് മനസിലായി ഉടന്‍ തിരുത്തിയെങ്കിലും വീഡിയോയും ഫോട്ടോയും പ്രചരിച്ചതോടെ സംഭവം ട്രോളന്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു.
അതേസമയം, പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് ബിജെപി വിശദീകരണം.
Discussion about this post