കണ്ണൂര്‍: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തിലെ ആദ്യ താലിബാന് നേതാവായിരുന്നു വാരിയംകുന്നനെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.
വാരിയംകുന്നനെ മഹത്വവല്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണ്. ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല, ഹിന്ദു വേട്ടയായിരുന്നെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു വാരിയംകുന്നന് എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ വില്ലനാക്കി ബിജെപി സഹയാത്രികനായ അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ക്രൗഡ് ഫണ്ടിങും നടത്തി. സിനിമയുടെ പ്രവര്‍ത്തനവുമായി ഇദ്ദേഹം മുന്നോട്ട് പോവുകയാണ്. ആഷിഖ് അബു ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു.
Discussion about this post