മലപ്പുറം: രണ്ടു പെണ്മക്കളെ ബലാത്സംഘം ചെയ്ത പിതാവിന് മൂന്നു ജീവപര്യന്തം ശിക്ഷ. മലപ്പുറം ജില്ലയിലെ പോത്തുകല്ലിലാണ് സംഭവം. മഞ്ചേരി പോക്‌സോ കോടതിയാണ് ജീവിതാവസാനം വരെ 55 കാരനായ പിതാവ് ജയില്‍ശിക്ഷ അനുഭവിക്കട്ടെ എന്ന പ്രസ്താവിച്ചത്.
രണ്ടുവര്‍ഷത്തോളമാണ് പതിനാറും പതിനേഴും വയസു പ്രായമുളള രണ്ടു പെണ്മക്കളേയാണ് പിതാവ് ലൈംഗീകമായി പീഡിപ്പിച്ചത്. പൊലീസ് രണ്ടു പോക്‌സോ കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. മൂത്ത മകളെ പീഡിപ്പിച്ച കേസിലാണ് മൂന്നു ജീവപര്യന്തവും ബലാത്സംഘക്കുറ്റത്തിന് 10 വര്ഷം തടവും ഭീഷണിപ്പെടുത്തലിന് ഒരു വര്‍ഷം തടവും തടഞ്ഞു വച്ചതിന് 2 വര്‍ഷവും സംരക്ഷണം ഒരുക്കേണ്ടയാള്‍ പീഡിപ്പിച്ചതിന് നാലു വര്‍ഷം തടവുമാണ് കോടതി വിധിച്ചത്.
രണ്ടാമത്തെ കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഈ മാസം 25ന് വിധിവരും. പെണ്‍കുട്ടികളുടെ മതാവിനെ വീണ്ടും വിചാരണ ചെയ്യണമെന്ന പിതാവ് കോടതിയെ സമീപിച്ചിരുന്നു. പിതാവിന്റെ പീഡനത്തില് സഹികെട്ട പെണ്‍കുട്ടികള്‍ അമ്മയോട് പരാതി പറഞ്ഞിരുന്നു.
ഇതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. കുട്ടികളുയുമായി സ്വന്തം വീട്ടിലേക്ക് രക്ഷപ്പെട്ട അമ്മ ബന്ധുക്കളുടെ സഹായത്തോടെയാണ് പ്രതിക്കെതിരെ പരാതി നല്കിയത്. പോത്തുകല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പോക്‌സോ കേസ് ചുമത്തി പ്രതി അറസ്റ്റിലായത്.
Discussion about this post