കോവളം: ഗ്യാസ് സിലിണ്ടറില്‍ നിന്നും വാതകം ചോര്‍ന്നതറിയാതെ തീ കത്തിച്ചതിന് പിന്നാലെ ഗൃഹനാഥനും ഗ്യാസ് ഏജന്‍സി ജീവനക്കാരനും ഗുരുതരമായി പൊള്ളലേറ്റു. വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂര്‍ എം പി നിവാസില്‍ റിട്ട എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ കെ.കെ.പ്രഭാകരന് (82), ബാലരാമപുരത്തെ പാചകവാതക സിലിണ്ടര്‍ ഏജന്‍സിയില്‍ നിന്നുള്ള പ്രവീണ്‍(28) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
പാചകവാതക സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിലെ തകരാര്‍ പരിഹരിക്കാനാണ് പ്രവീണ്‍ വീട്ടിലെത്തിയത്. വാതകം ചോര്‍ന്നത് അറിയാതെ വീട്ടുകാര്‍ അടുപ്പിലേക്കു തീ കത്തിച്ചതോടെ അടുക്കളയില്‍ തീ പടര്‍ന്ന് അടുത്ത മുറിയില്‍ നിന്ന പ്രഭാകരനും പ്രവീണിനും പൊള്ളലേല്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം. തീപടര്‍ന്നുപിടിച്ചതോടെ സ്ത്രീകളടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പൊള്ളലേറ്റ പ്രവീണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രഭാകരന് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അടുക്കളയിലെ വസ്തുക്കള്‍ കത്തി നശിച്ചു.
Discussion about this post