തിരുവനന്തപുരം: കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതിയും അമ്മയും ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. തിരുവല്ലത്താണ് അമ്മയും മകളും ഷോക്കേറ്റു മരിച്ചത്. അറുപതുകാരിയായ ഹെന്നാ മോഹൻ, ഇരുപത്തിയേഴ് വയസുള്ള മകൾ നീതു എന്നിവരാണ് മരിച്ചത്.
മുറ്റത്ത് കളിക്കുകയായിരുന്ന പേരക്കുട്ടിക്ക് എർത്തിൽ നിന്ന് ഷോക്കേറ്റപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും ഷോക്കേറ്റ് ദാരുണമരണം സംഭവിച്ചത്.
കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്ക് ആദ്യം ഷോക്കേൽക്കുകയായിരുന്നു. ഇതുകണ്ട് ഇരുവരേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മയായ നീതുവിനും ഷേക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചു. അതേസമയം, കുഞ്ഞിന് പൊള്ളൽ മാത്രമേയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Discussion about this post