തിരുവല്ല: ബസ് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനിടെ യാത്രക്കാരിയായ മാവേലിക്കര സ്വദേശിനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി കണ്ടക്ടറും ഡ്രൈവറും ബസ് നേരെ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
പെരിങ്ങര പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയായ മാവേലിക്കര മങ്ങാട്ടേത്ത് വീട്ടിൽ വത്സല കുമാരിയുടെ ജീവനാണ് ബസ് ഡ്രൈവർ വിഎസ് അനു, കണ്ടക്ടർ എംഎം നിസാർ എന്നിവർ ചേർന്ന് രക്ഷിച്ചത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കായംകുളത്ത് നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്ന വത്സല കുമാരി മണിപ്പുഴക്ക് സമീപംവെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളർന്നുവീണത്. ഇവരുടെ ജീവൻ അപകടത്തിാണെന്ന് കണ്ട് തുടർന്ന് മറ്റ് സ്റ്റോപ്പുകളിലെങ്ങും ബസ് നിർത്താതെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് വത്സല കുമാരിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Discussion about this post