കൊച്ചി: കേരള സര്‍ക്കാരിന്റെ വാക്സിന് യജ്ഞത്തിന് പിന്തുണയുമായി
റിലയന്‍സ് ഫൗണ്ടേഷന്. റിലയന്‍സ് വാഗ്ദാനം ചെയ്ത് 2.5 ലക്ഷം ഡോസ് കോവിഡ് വാക്സിന് കൊച്ചിയില്‍ എത്തി.
കൊച്ചിയില്‍ എത്തിച്ച രണ്ടര ലക്ഷം ഡോസ് വാക്സിന് റിലയന്‍സ് റീടെയ്ല്‍ കേരള മേധാവി സിഎസ് അനില്‍ കുമാര്‍ എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന് കൈമാറി.
സമ്മതപത്രം ഇന്നലെ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ഫൗണ്ടേഷന് വര്‍ഷങ്ങളായി സംസ്ഥാനത്ത് തുടരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മരുന്നു കൈമാറിയത്. സംസ്ഥാനത്തെ വാക്സിന് യജ്ഞത്തില്‍ പങ്കാളികള്‍ ആകുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് ഫൗണ്ടേഷന് രണ്ടര ലക്ഷം വാക്സിന് എത്തിച്ചത്.
സമൂഹ വാക്സിനേഷന് യജ്ഞവുമായി മുന്നോട്ടു പോകുന്ന സംസ്ഥാനത്തിന് വലിയ കൈത്താങ്ങാണ് റിലയന്‍സിന്റെ വാക്സിന് സംഭാവനയെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. സന്നദ്ധ സംഘനകളുടെയടക്കം പിന്തുണയോടെ മാത്രമെ കോവിഡ് പ്രതിരോധം വിജയിപ്പിക്കാന്‍ കഴിയൂ. കുത്തിവയ്പ്പിനായി വിവിധ ജില്ലകളിലേക്ക് വാക്സിന് കൈമാറും എന്നും കളക്ടര്‍ പറഞ്ഞു.
റിലയന്‍സിന്റെ സന്നദ്ധ സേവനത്തിന് പിന്തുണയുമായി പ്രതിഫലം കൈപ്പറ്റാതെയാണ് കെഎംഎസിഎല്‍ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളികള്‍ വാക്സിന് പെട്ടികള്‍ ഇറക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്നത്.
ആരോഗ്യവകുപ്പിന്റെ വിതരണ ശൃംഖല വഴി വാക്സിന് ആവശ്യക്കാരില്‍ എത്തും. ഫൗണ്ടേഷന്റെ വാക്സിന് സുരക്ഷാ പദ്ധതി അനുസരിച്ച് ഇതുവരെ പത്തുലക്ഷം ഡോസ് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നല്കി കഴിഞ്ഞു. സ്ഥാപനത്തിലെ 98% ജീവനക്കാരും ഒരു ഡോസ് എങ്കിലും വാക്സിന് എടുത്തു.
Discussion about this post