മഞ്ചേരി: നിലമ്പൂരിനെ നടുക്കിയ രാധാമണി കൊലക്കേസില്‍ പ്രതിയായ മകന് 10 വര്‍ഷം കഠിന തടവ്. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശിയായ പ്രജിത് കുമാറിനാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
പിഴ അടക്കാത്ത പക്ഷം രണ്ട് വര്‍ഷം തടവുകൂടി അനുഭവിക്കണം. പോത്തുകല്‍ ഉദിരകുളം സ്വദേശി രാധാമണിയാണ് കൊല്ലപ്പെട്ടത്. 2017 ഏപ്രില്‍ 10നാണ് കേസിനാസ്പദമായ സംഭവം. രാധാമണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന് വാധിച്ചെങ്കിലും കോടതിയില്‍ ഇത് തെളിയിക്കാനായില്ല.
പ്രതിയുടെ പിതാവടക്കം 31 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 28 രേഖകളും ആറ് തൊണ്ടിമുതലും അടക്കം ഹാജരാക്കി. മരുന്ന് കഴിച്ച് മയക്കത്തിലായിരുന്ന സമയത്ത് മകന് അമ്മയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന് വാദിച്ചത്.
Discussion about this post