കേരളത്തിന്റെ ഒളിംപ്യന്‍മാര്‍ ഒരുവേദിയില്‍: ഷംസീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി ശ്രീജേഷിന് കൈമാറി മാനുവല്‍ ഫ്രെഡറിക്ക്

കൊച്ചി: കേരളത്തിന്റെ ഒളിംപ്യന്‍മാരായ പിആര്‍ ശ്രീജേഷും മാനുവല്‍ ഫ്രെഡറിക്കും ഒരേ വേദിയില്‍ മുഖാമുഖം. ശ്രീജേഷിന് പ്രവാസി വ്യവസായി വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ഷംസീര്‍ വയലില്‍ പ്രഖ്യാപിച്ച സ്‌നേഹസമ്മാനം കൈമാറുന്ന ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്. ശ്രീജേഷിന് ഒരു കോടി രൂപ മാനുവല്‍ ഫ്രെഡറിക്ക് കൈമാറി.

കൊച്ചിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ശ്രീജേഷിന്റെ ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് ശേഷം ഇത് ആദ്യമായാണ് ഇരുവരും ഒരു വേദിയില്‍ എത്തുന്നത്. 49 വര്‍ഷത്തിന് ശേഷമാണ് കേരളത്തിലേക്ക് ഒളിംപിക് മെഡല്‍ എത്തിയത്.

1972 ലാണ് കേരളത്തിലേക്ക് ആദ്യമായി ഒരു ഒളിമ്പിക് മെഡല്‍ എത്തിയത്. മ്യൂണിച്ച് ഒളിംപിക്സില്‍ മാനുവല്‍ ഫ്രെഡറിക്കാണ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയത്. ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു മാനുവല്‍ ഫ്രെഡറിക്ക്.

Exit mobile version