ഇടുക്കി:കടബാധ്യതയെ തുടർന്ന് ഇടുക്കിയിൽ യുവാവ് ആത്മഹത്യ ചെയ്തു. ജനനദിവസവും മരണദിവസവും ഫേസ്ബുക്കിൽ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ.ആനച്ചാൽ സ്വദേശി ദീപുവിനെയാണ് തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടിൽ തിങ്കളാഴ്ച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്. കരിമണ്ണൂരിൽ ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു ദീപു. കോവിഡ് 19കാലത്ത് വലിയ കടക്കെണിയിലായിരുന്നു ദീപു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.