തിരുവനന്തപുരം: ഓടിയെത്തി സാമൂഹിക അകലം പോലും മറന്നുള്ള തിക്കി തിരക്ക് ഇനി സാധ്യമല്ല. മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ നിബന്ധന ഏര്‍പ്പെടുത്തി. വാക്‌സീന്‍ സ്വീകരിച്ചവര്‍, ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്കു മാത്രമേ ഇന്ന് മുതല്‍ മദ്യം വാങ്ങാന്‍ കഴിയുകയുള്ളു. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റാണ് കൈവശം വേണ്ടത്.
ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും ഒരു മാസത്തിനു മുന്‍പ് കോവിഡ് പോസിറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ഇളവുണ്ട്. ബെവ് കോ ഔട്‌ലെറ്റുകള്‍ക്ക് മുന്നില്‍ നാളെ മുതല്‍ ഇക്കാര്യം സൂചിപ്പിച്ചുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്നു ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി.
കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള നിബന്ധന ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഔട്ട്ലെറ്റുകള്‍ക്ക് കടകളിലെ നിബന്ധന ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരിയ ഇളവുകള്‍ ഇതിനകം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.