പയ്യന്നൂർ: കടം കൊടുത്ത 250 രൂപ തിരികെ ചോദിച്ചതിന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പയ്യന്നൂർ കവ്വായിലെ ഇടച്ചേരിയൻ സന്തോഷിനെ വടിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഓഗസ്റ്റ് മാസം ഒന്നിനാണ് സംഭവം.
കവ്വായി സ്വദേശിയായളായ അനൂപ്, അനീഷ് എന്നിവരെ കേസിൽ പൊലീസ് അറസ്റ്റു ചെയ്തു. കടം നൽകിയ പണം തിരികെ ചോദിച്ചതിന് അനൂപ് കത്തിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചുവെന്നായിരുന്നു പരാതി.സഹോദരന് വെട്ടാനായി സന്തോഷിന്റെ കൈകൾ പിടിച്ചുവച്ചത് അനീഷായിരുന്നു. സന്തോഷിന്റെ വലതുചുമലിനും ഇടതു തുടയ്ക്കും യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്
പരാതിക്കാരനായ സന്തോഷിന്റെ മോതിരവിരലും അറ്റുപോയിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്നു സന്തോഷ്. സന്തോഷിന്റെ പരാതിയിൽ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.