കൊച്ചി: ഒളിംപിക്സ് ഹോക്കിയില്‍ രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ച മലയാളിയായ പിആര്‍ ശ്രീജേഷിന് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്. ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയില്‍ മെഡല്‍ നേടാന്‍ പ്രവര്‍ത്തിച്ച മലയാളി ഗോള്‍കീപ്പറാണ് ശ്രീജേഷ്.
കേരളത്തിന്റെ അഭിമാനമായ ശ്രീജേഷിന് അര്‍ഹമായ സമ്മാനം നല്‍കും. ശ്രീജേഷിന് അര്‍ഹമായ പാരിതോഷികം നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ശ്രീജേഷിന് പരിഗണന നല്‍കിയില്ലെന്നത് വ്യാജ പ്രചാരണം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
അദ്ദേഹത്തിന് അര്‍ഹമായ അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നില്ലെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Discussion about this post