കൊച്ചി: എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിന് എതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് നടപടി. കോവിഡ് നിബന്ധന നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്‌സീന്‍ ചെലവ് വഹിക്കാന്‍ പോത്തീസിന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസന്‍സ് നഗരസഭ നേരത്തെ റദ്ദാക്കിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ സ്ഥാപനം പിന്‍വാതിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ നടപടിയെടുത്തത്.
Discussion about this post