തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതല്‍ 31 വരെ സംസ്ഥാനത്ത് വാക്സിനേഷന് യജ്ഞം നടത്തും. അവസാന വര്‍ഷ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍പി, യുപി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന് പൂര്‍ത്തീകരിക്കുക ഈ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്ക്കുള്ള വാക്സിനേഷന് ആഗസ്റ്റ് പതിനഞ്ചിനുള്ളില്‍ കൊടുത്ത് തീര്‍ക്കും. അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആദ്യ ഡോസ്സാണ് പൂര്‍ത്തീകരിക്കുക. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്നാണ് വാക്സിന് നല്‍കുക.
സംസ്ഥാന സര്‍ക്കാര്‍ വാക്സിനുകള്‍ക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിന് നല്കാന് കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.
Discussion about this post