കൊച്ചി: അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് വീണ്ടും ശരിവെച്ച് ഹൈക്കോടതി. ഇതോടെ വീണ്ടും ഷാജിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഎം പ്രവര്ത്തകന് ബാലന് നല്കിയ ഹര്‍ജിയിലാണ് ഷാജിയ്ക്ക് തിരിച്ചടിയായി രണ്ടാം ഉത്തരവും വന്നത്. ആദ്യ ഉത്തരവ് പോലെ തന്നെ ആറുവര്‍ഷത്തേക്കാണ് കെഎം ഷാജിയുടെ അയോഗ്യത. അതില്‍ യാതൊരു മാറ്റവും ഇല്ലെന്ന് കോടതി അറിയിച്ചു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടുന്നതിന് ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന് കാട്ടി എതിര് സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ്കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ ആറ് വര്‍ഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയിരുന്നു. അതേസമയം, ആദ്യ ഹര്‍ജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുന്‍ എസ്ഐക്കെതിരെ കെഎം ഷാജി നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
Discussion about this post