കൊല്ലം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളെക്കൂട്ടി വിവാഹച്ചടങ്ങ് നടത്താൻ ശ്രമിച്ച വധുവിന്റെ പിതാവ് അറസ്റ്റിൽ. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടറാണ് പള്ളിത്തോട്ടം ജോനകപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്തത്.
അമ്മച്ചിവീട് ജങ്ഷനടുത്തുള്ള ഓഡിറ്റോറിയത്തിൽ ഒട്ടേറെ ആളുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൊല്ലം വെസ്റ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അനുവദനീയമായതിൽ ഏറെ ആളുകൾ വിവാഹത്തിൽ പങ്കെടുക്കാനെത്തിയെന്ന് കണ്ടെത്തിയത്.
ഇതോടെ പോലീസ് നേതൃത്വത്തിൽ ആളുകളെ പിരിച്ചുവിടുകയും വധുവിന്റെ അച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിവാഹത്തിനു വന്ന ആൾക്കാരെ പോലീസ് താക്കീത് നൽകി മടക്കിയയച്ചു.
Discussion about this post