തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിച്ചതോടെ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്നുമുതൽ (ശനിയാഴ്ച) തുറന്നു പ്രവർത്തിക്കും.
വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നത്. പരിഷ്കരിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ഇക്കോ ഡെവല്പ്മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.
സംസ്ഥാനത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളുടെ പട്ടിക:
തിരുവനന്തപുരം: പൊൻമുടി മാങ്കയം, പേപ്പാറ, അഗസ്ത്യാർവനം, നെയ്യാർ.
കൊല്ലം: അച്ചൻകോവിൽ, കുളത്തുപ്പുഴ, പാലരുവി, പുനലൂർ, ശെന്തുരുണി, തെന്മല.
പത്തനംതിട്ട: കൊച്ചാണ്ടി, കോന്നി. ആലപ്പുഴ: പുറക്കാട് ഗാന്ധി സ്മൃതിവനം.
കോട്ടയം: കുമരകം.
ഇടുക്കി: ചിന്നാർ, ഇടുക്കി, കോലാഹലമേട്, കുട്ടിക്കാനം, തേക്കടി, തൊമ്മൻകുത്ത്.
എറണാകുളം: ഭൂതത്താൻകെട്ട്, കോടനാട്/കപ്രിക്കാട്, മംഗളവനം, മുളംകുഴി, പാണിയേലി പോര്, തട്ടേക്കാട്.
തൃശൂർ: അതിരപ്പിള്ളി-വാഴച്ചാൽ, ചിമ്മിണി, പീച്ചി വഴനി, ഷോളയാർ.
പാലക്കാട്: അനങ്ങൻമല, ചൂളന്നൂർ, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാർക്കാട്, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലൻറ് വാലി, തുടിക്കോട് മീൻവല്ലം.
മലപ്പുറം: നെടുങ്കയം, നിലമ്പൂർ.
കോഴിക്കോട്: കാക്കവയൽ വനപർവം, ചാലിയം, ജാനകിക്കാട്, കടലുണ്ടി, കക്കാട്, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി.
വയനാട്: ബാണാസുരമല മീൻമുട്ടി, ചെമ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്, സൂചിപ്പാറ, തിരുനെല്ലി, തോൽപ്പെട്ടി.
കണ്ണൂർ: പൈതൽമല, ആറളം.
കാസർകോട്: റാണിപുരം.
Discussion about this post