കൊച്ചി: കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ട സിദ്ധീക്കിന്റെ പലവാദങ്ങളും കള്ളമാണെന്ന് തെളിയുന്നു. നേരത്തെ നടന് ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച് സിദ്ധീഖ് തന്നെ നല്കിയ മൊഴിയാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മാറ്റിപ്പറഞ്ഞത്.
അക്രമിക്കപ്പെട്ട നടിക്ക് ദിലീപ് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നു സിദ്ധീഖ് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം നടി തന്നോട് പരാതിപ്പെട്ടിട്ടുണ്ട്. ദിലീപിനോടു താന്‍ ഇതേക്കുറിച്ചു ചോദിച്ചു. അത് വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ടെന്നുമായിരുന്നു ദിലീപിന്റെ മറുപടി. പോലീസിനു നല്കിയ മൊഴിയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകളുണ്ടെന്നുമാണ് സൂചന.
അതേസമയം, ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ സിദ്ധീഖ് പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ മൊഴി. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയോ എന്ന് ചോദിച്ചപ്പോള്‍ ഏത് സംവിധായകനാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു സിദ്ധീഖിന്റെ മറുചോദ്യം. അങ്ങനെയൊരു സംവിധായകന്റെ പേരോ വിവരങ്ങളോ പറഞ്ഞാല്‍ അക്കാര്യം അന്വേഷിക്കാമെന്നും സിദ്ധീഖ് പറഞ്ഞിരുന്നു.