നാടാകെ നാറ്റിച്ച് മീന്‍വണ്ടി; എന്നാല്‍ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യമെന്ന് പോലീസ്; ഒടുവില്‍ ‘നാറ്റക്കേസി’ല്‍ നിന്നും തടിയൂരാനാകാതെ വലഞ്ഞതും പോലീസ്

അമിതമായ നാറ്റം കാരണം കസ്റ്റഡിയിലെടുത്ത മീന്‍ വണ്ടി കാരണം നട്ടംതിരിഞ്ഞിരിക്കുകയാണ് ട്രാഫിക് പോലീസ്.

കണ്ണൂര്‍: അമിതമായ നാറ്റം കാരണം കസ്റ്റഡിയിലെടുത്ത മീന്‍ വണ്ടി കാരണം നട്ടംതിരിഞ്ഞിരിക്കുകയാണ് ട്രാഫിക് പോലീസ്. മലിനജലമൊഴുക്കി നാട്ടിലാകെ നാറ്റം വിതച്ച് പോയ വണ്ടി നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണു രാവിലെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തത്. റോഡില്‍ മീന്‍വെള്ളം ഒഴുക്കിയതിനു സഞ്ചരിച്ചതിനു വിട്ടു നല്‍കാനായിരുന്നു തീരുമാനം. ഇതിനായി വണ്ടി ട്രാഫിക് സ്റ്റേഷനില്‍ എത്തിച്ചു.

എന്നാല്‍ പിഴയടയ്ക്കാന്‍ ഡ്രൈവര്‍ തയാറാകാഞ്ഞതോടെ പോലീസാകെ വെട്ടിലായി. ഒപ്പം പോലീസ് സ്‌റ്റേഷനും പരിസരവും നാറ്റം കൊണ്ട് മുഖരിതവുമായി.

പിഴയടയ്ക്കാനുള്ള തുകയുമായി മംഗളൂരുവില്‍ നിന്ന് ആളെത്തണമെന്നായിരുന്നു ഡ്രൈവറുടെ നിലപാട്. ഇതിനിടെ ദുര്‍ഗന്ധം മൂലം ജോലിയെടുക്കാന്‍ കഴിയാതെ വന്നതോടെ വാഹനം പോലീസ് മൈതാനത്തിനു നടുവിലേക്കു മാറ്റിയിട്ടു. ഒടുവില്‍ 3000 രൂപ പിഴ നല്‍കി വൈകിട്ടോടെയാണു വാഹനവുമായി ഡ്രൈവര്‍ മടങ്ങിയതോടെയാണ് പോലീസിന് ‘ശ്വാസം നേരെ വീണത്’.

Exit mobile version