9-ാം ക്ലാസില്‍ വെച്ച് പേനയുടെ ഭാഗം വിഴുങ്ങി; 18 വര്‍ഷത്തോളം ആസ്ത്മയ്ക്ക് ചികിത്സ, ഒടുവില്‍ ശ്വാസകോശത്തില്‍ കണ്ടെത്തിയത് പേനയുടെ ഭാഗം, സൂരജിന് പുതുജന്മം

part of the pen | Bignewslive

കൊച്ചി: 9-ാം ക്ലാസില്‍ വെച്ച് അബന്ധത്തില്‍ വിഴുങ്ങിപ്പോയ പേനയുടെ ഭാഗം 18 വര്‍ഷത്തിനു ശേഷം ശ്വാസകോശത്തില്‍ നിന്നും പുറത്തെടുത്തു. ആലുവ പൊയ്ക്കാട്ടുശ്ശേരി സ്വദേശിയായ സൂരജിന്റെ (32) ശ്വാസകോശത്തില്‍ നിന്നാണ് പേനയുടെ ഭാഗം പുറത്തെടുത്തത്.

കൊച്ചി അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി ചീഫ് ഡോ. ടിങ്കു ജോസഫ്, കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. തുഷാര മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ കൂടാതെ പേനയുടെ ഭാഗം പുറത്തെടുത്തത്. 2003-ല്‍ സൂരജ് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അബദ്ധത്തില്‍ പേനയുടെ നിബ്ബിനോടു ചേര്‍ന്നുള്ള അഗ്രഭാഗം വിഴുങ്ങിയത്.

പേന ഉപയോഗിച്ച് വിസിലടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഭാഗം ഇറങ്ങിപ്പോവുകയായിരുന്നു. അന്നുതന്നെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധന നടത്തിയെങ്കിലും ശ്വാസകോശത്തില്‍ ഒന്നും ഭാഗം കണ്ടെത്താനായില്ല. പുറത്തേക്ക് പോയിരിക്കാമെന്ന നിഗമനത്തിലായിരുന്നു സൂരജും മാതാപിതാക്കളും.

എന്നാല്‍ നാളുകള്‍ക്കു ശേഷം സൂരജിന് വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും കഫക്കെട്ടുമെല്ലാം അനുഭവപ്പെട്ടു തുടങ്ങി. ശേഷം ആസ്ത്മയ്ക്കുള്ള ചികിത്സകള്‍ നടത്തി. അതും 18 വര്‍ഷത്തോളവും. കഴിഞ്ഞ ഡിസംബറില്‍ കോവിഡ് ബാധിച്ച സൂരജ് രോഗമുക്തി നേടിയ ശേഷം താന്‍ ജോലി ചെയ്യുന്ന അപ്പോളോ ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ഡോ. അസീസിന്റെ നിര്‍ദേശപ്രകാരം നടത്തിയ സി.ടി. സ്‌കാന്‍ പരിശോധനയിലാണ് ശ്വാസകോശത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. താരതമ്യേന സങ്കീര്‍ണമായ റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പേനയുടെ ഭാഗം പുറത്തെടുക്കുകയായിരുന്നു.

Exit mobile version