ആക്രി വിറ്റും ബിരിയാണി ഫെസ്റ്റും നടത്തി: നാട്ടുകാര്‍ക്കായി ആംബുലന്‍സ് വാങ്ങി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കോഴിക്കോട്: ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റും ബിരിയാണി ഫെസ്റ്റ് നടത്തിയും സമാഹരിച്ച തുക കൊണ്ട് ആംബുലന്‍സ് വാങ്ങി നല്‍കി കോഴിക്കോട്ട് ഡിവൈഎഫ്‌ഐ.
ആംബുലന്‍സ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു.

ഡിവൈഎഫ്‌ഐ ഒളവണ്ണ മേഖല കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവിധ പ്രവര്‍ത്തനത്തിലൂടെ തുക കണ്ടെത്തിയത്. ആക്രിസാധനങ്ങളുടെ വില്‍പ്പനയ്ക്ക് പുറമെ ബിരിയാണി ഫെസ്റ്റിലൂടെ ലഭിച്ച പണവും പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വേതനവും ആംബുലന്‍സിനായി സമാഹരിച്ചിരുന്നു. പ്രദേശത്തെ കോവിഡ് വ്യാപനം വര്‍ധിക്കുന്ന അടിയന്തര സാഹചര്യം കൂടി പരിഗണിച്ചാണ് ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനം.

അതേസമയം, ഡിവൈഎഫ്ഐയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ വലിയ രീതിയിലുള്ള അഭിനന്ദനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. മുന്‍പ് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കാനും മറ്റ് കോവിഡ് സഹായ പരിപാടികള്‍ക്കുമായി സംസ്ഥാനത്തുടനീളം ഡിവൈഎഫ്ഐ കമ്മിറ്റികള്‍ ബിരിയാണി ചലഞ്ചുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവന്നിരുന്നു.

Exit mobile version