തിരുവനന്തപുരം: നേമത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന ബിജെപി നേതാവ് വിവി രാജേഷിന്റെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. രാജേഷ് കോര്‍പറേഷനിലേക്ക് മത്സരിച്ച് ജയിച്ച പൂജപ്പുര വാര്‍ഡില്‍ വന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് ചായയും കുടിച്ചാണ് താന്‍ മടങ്ങിയതെന്ന് ശിവന്‍കുട്ടി പറഞ്ഞു.
ജനപ്രതിനിധിയെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത് ജനാധിപത്യ വിരുദ്ധമാണ്. രാജേഷിനോട് എല്‍ഡിഎഫ് ഇങ്ങനൊരു വെല്ലുവിളി നടത്തുന്നില്ലെന്നും അതല്ല എല്‍ഡിഎഫിന്റെ സംസ്കാരമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
”തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ എന്നെ നേമം മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നാണ് ബിജെപി നേതാവ് വിവി രാജേഷ് വെല്ലുവിളിച്ചത്. രാജേഷ് തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിച്ചു ജയിച്ച പൂജപ്പുര വാര്‍ഡ് സ്ഥിതി ചെയ്യുന്നത് നേമം മണ്ഡലത്തിലാണ്.
എല്‍ഡിഎഫ് പൂജപ്പുര മേഖലാ കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഉള്ള മൊബൈല്‍ വിതരണം ചെയ്യുന്ന പരിപാടി പൂജപ്പുരയില്‍ ഉദ്ഘാടനം ചെയ്തു. ഒരു ജനപ്രതിനിധിയെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന് പറഞ്ഞത് ജനാധിപത്യ വിരുദ്ധമാണ്.
വിവി രാജേഷിനോട് എല്‍ഡിഎഫ് ഇങ്ങനൊരു വെല്ലുവിളി നടത്തുന്നില്ല. അതല്ല എല്‍ഡിഎഫിന്റെ സംസ്കാരം. പരിപാടി കഴിഞ്ഞ് ഒരു ചായയും കുടിച്ചാണ് മടങ്ങിയത്.”
രാജിവെച്ചില്ലെങ്കില്‍ നേമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നായിരുന്നു രാജേഷിന്റെ കഴിഞ്ഞദിവസത്തെ വെല്ലുവിളി. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരമാണ് ബിജെപിക്ക് തന്നോടെന്നും ശിവന്‍കുട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം വെല്ലുവിളി ജനാധിപത്യത്തിന് യോജിച്ചതല്ല. ഇതാദ്യമായാണ് ഒരു മന്ത്രിയുടെ സ്വകാര്യ വസതിക്ക് മുന്നില്‍ സമരം നടത്തുന്നതെന്നും തലസ്ഥാനത്തെ ബിജെപി സമരത്തെ ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി പറഞ്ഞിരുന്നു.
തനിക്കെതിരെ രാജി ആവശ്യം ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെ ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ബിജെപിയും കോണ്‍ഗ്രസും കാണാറില്ല. അക്കാരണത്താലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും പരാജയപ്പെട്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു. തകര്‍ന്നുക്കൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ് കോണ്‍ഗ്രസെന്നും മന്ത്രി പരിഹസിച്ചു.
Discussion about this post