തൃശ്ശൂര്‍: ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും മകനും ജീവനൊടുക്കി. തൃശൂര്‍ മണ്ണംപേട്ട പൂക്കോട് സ്വദേശി അനില(33) മകന് അശ്വിനെ(13) യുമാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടുമാസം മുന്‍പാണ് അനിലയുടെ ഭര്‍ത്താവ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്.
തുടര്‍ന്ന് അനിലയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സുമേഷിന്റെ മരണത്തോടെ ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനാണ് മരിച്ച അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Discussion about this post