കൊച്ചി: ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവെയ്പിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ലീന മരിയ പോള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നടിക്ക് പോലീസ് സുരക്ഷയില്ല, പകരം സ്വന്തം നിലയില്‍ സുരക്ഷ ഉറപ്പാക്കാമെന്ന സര്‍ക്കാര്‍ നിലപാട് നടി അംഗീകരിച്ചു.
നേരത്തെ, ലീന മരിയ പോള്‍ നല്കിയ ഹര്‍ജിയില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവില്‍ ഉണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഡിസംബര്‍ 15ന് വൈകിട്ടാണ് ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാതരാണ് താരത്തിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്തത്.
നവംബര്‍ മൂന്നിന് അധോലോക സംഘത്തലവന് രവി പൂജാരിയുടെ നിര്‍ദേശ പ്രകാരമാണെന്ന് വ്യക്തമാക്കി ഒരാള്‍ ഫോണില്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് പലതവണ ഭീഷണി കോള്‍ വന്നെന്നും ലീനയുടെ ഹര്‍ജിയില്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവയ്പ്പ് നടന്നതെന്നും തനിക്കും സ്ഥാപനത്തിനും പൊലീസ് സംരക്ഷണം വേണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post