മലപ്പുറം: അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ കളിക്കുന്നതിനിടെ നെഞ്ചോളം ഭാഗം അലൂമിനിയം പാത്രത്തിനുള്ളിൽ കുടുങ്ങിയ രണ്ടു വയസ്സുകാരൻ കുഞ്ഞിനെ രക്ഷപ്പെടുത്തി മലപ്പുറം അഗ്നിരക്ഷാസേന. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ചട്ടിപ്പറമ്പ് സ്വദേശി പാട്ടുപാറയിൽ അബ്ദുൽവഹാബിന്റെ മകൻ രണ്ടര വയസ്സുള്ള യുവാൻ ജൂതാണ് പാത്രത്തിന് അകത്ത് അകപ്പെട്ടത്.
കളിക്കുന്നതിനിടയിൽ അലൂമിനിയം പാത്രത്തിനുള്ളിലേക്കു ഇറങ്ങിയ കുട്ടിയുടെ നെഞ്ചോളം ഭാഗം കുടുങ്ങിപ്പോയി. വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയെ മലപ്പുറം അഗ്നിരക്ഷാ നിലയത്തിലേക്ക് വീട്ടുകാർ എത്തിക്കുകയായിരുന്നു. സേനാംഗങ്ങൾ അതീവശ്രദ്ധയോടെ പാത്രം മുറിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർ എം അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജി സുനിൽകുമാർ, ആർവി സജികുമാർ, ടിപി ബിജീഷ്, എം നിസാമുദ്ദീൻ, വി അബ്ദുൽമുനീർ, എൽ ഗോപാലകൃഷ്ണൻ, സിപി അൻവർ, കെ വിപിൻ, ടി കൃഷ്ണകുമാർ എന്നിവർ പ്രവർനത്തന നിരതരായി.
Discussion about this post