കോതമംഗലം: ചില കൈയ്യേറ്റക്കാര്‍ വെറുതെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പള്ളി വിട്ടുകൊടുക്കില്ലയെന്നും യാക്കോബായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍. മാര്‍ത്തോമാ ചെറിയ പള്ളിയില്‍ നടന്ന ഓര്‍ത്തഡോക്സ്-യാക്കോബായ വിശ്വാസി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഓര്‍ത്തഡോക്സ് സഭ.
‘പള്ളിയില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും, ചില കയ്യേറ്റക്കാര്‍ വെറുതെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ ഇടവക പള്ളി ആര്‍ക്കും ഒരു കാരണവശാലും വിട്ടുകൊടുക്കില്ല. അതിന് വേണ്ട നടപടികള്‍ ആലോചിക്കുകയാണ്. കോടതി പറഞ്ഞാല്‍ കേള്‍ക്കാത്ത ആളുകളാണ് ഇവിടെയുള്ളതെന്നും’ അദ്ദേഹം പറഞ്ഞു.
‘ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് നേരത്തേ സുപ്രീംകോടതി നിര്‍ദേശപ്രകാരം യാക്കോബായ സഭയോട് പറഞ്ഞതാണ്. എന്നാല്‍ യാക്കോബായ വിഭാഗം സമവായത്തിന് തയ്യാറായിരുന്നില്ല. കോടതിവിധി മാത്രമേ അനുസരിക്കൂ എന്നാണ് അന്ന് യാക്കോബായ വിഭാഗം പറഞ്ഞത്. പിന്നീട് മൂവാറ്റുപുഴ മുന്‍സിഫ് കോടതിയുടെ വിധി വന്നപ്പോള്‍ അത് അനുസരിക്കാനും യാക്കോബായ വിഭാഗം തയ്യാറാകുന്നില്ല. പ്രശ്നം തീരണമെന്നും തീര്‍ക്കണമെന്നും സര്‍ക്കാര്‍ കരുതുന്നുണ്ട്. അതിന് പോലീസ് സംരക്ഷണവും തരുന്നുണ്ട്. എന്നാല്‍ ചിലര്‍ അനാവശ്യമായി പ്രശ്നമുണ്ടാക്കുകയാണെന്ന്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post