ന്യൂഡൽഹി: രാജ്യത്തെ നാളികേര വികസന ബോർഡിലേക്ക് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്നാണ് ഐകകണ്ഠ്യേനെ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തുമെന്നു എംപി വാർത്ത പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചു.
അതേസമയം, സുരേഷ്ഗോപിക്ക് അഭിനന്ദനവുമായി കെ സുരേന്ദ്രൻ അടക്കമുള്ള കേരളത്തിലെ ബിജെപി നേതാക്കൾ രംഗത്തെത്തി. നാളികേര വികസന ബോർഡിലേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത് കേരളത്തിലെ നാളികേര കർഷകർക്ക് വലിയ ആശ്വാസമാകുമെന്ന് നടനും ബിജെപി നേതാവുമായി കൃഷ്ണകുമാർ പ്രതികരിച്ചു. ഫേസ്ബുക്കിൽ സുരേഷ് ഗോപിയെ അഭിനന്ദിക്കുന്ന കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്:
കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്!
ഇന്ത്യയുടെ Coconut Development Boardലേക്ക് ഐകകണ്ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും.
Discussion about this post