കോഴിക്കോട്: അഫ്ഗാന്‍ ഹാസ്യനടന്‍ നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ വധിച്ച സംഭവത്തില്‍ ലോകത്താകമാനം പ്രതിഷേധമുയരുകയാണ്. എന്നാല്‍ സാംസ്‌കാരിക കേരളം തുടരുന്ന നിശബ്ദതയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ ഒരു കലാകാരനെ മൃഗീയമായി പീഡിപ്പിച്ച് തൂക്കി കൊന്നിട്ട് 24 മണിക്കൂറില്‍ അധികമായി. ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികള്‍. ലോകം മുഴുവന്‍ പ്രതികരിച്ചു കഴിഞ്ഞു. പ്രതികരിക്കു സാസ്‌കാരിക കേരളമേ. ഇങ്ങനെ വണ്‍സൈഡ് മനുഷ്യസ്‌നേഹികളായി മനുഷ്യസ്‌നേഹത്തിലും വിഭാഗീയത കലര്‍ത്താതിരിക്കൂ എന്നും ഹരീഷ് പേരടി പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഖാഷാ സ്വാൻ എന്നറിയപ്പെടുന്ന കണ്ഡഹാറിൽ താമസിക്കുന്ന ഹാസ്യനടൻ നസർ മുഹമ്മദിനെയാണ് ഭീകരർ വധിച്ചത്. മുൻപ് പൊലീസിൽ സേവനം അനുഷ്ടിച്ചിരുന്നയാളാണ് നസർ മുഹമ്മദ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി തോക്കുധാരികളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇയാളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്തായിട്ടുണ്ട്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ ഒരു കലാകാരനെ മൃഗിയമായി പീഡിപ്പിച്ച് തുക്കി കൊന്നിട്ട് 24 മണിക്കൂറില്‍ അധികമായി. ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികള്‍. ലോകം മുഴുവന്‍ പ്രതികരിച്ചു കഴിഞ്ഞു. പ്രതികരിക്കു സാസംകാരിക കേരളമേ. ഇങ്ങിനെ വണ്‍സൈഡ് മനുഷ്യസ്‌നേഹികളായി മനുഷ്യസ്‌നേഹത്തിലും വിഭാഗീയത കലര്‍ത്താതിരിക്കു. ശങ്കരാടി ചേട്ടന്‍ പറഞ്ഞതു പോലെ ”ഇച്ചിരി ഉളുപ്പ്”ബാക്കിയുണ്ടെങ്കില്‍ മാത്രം….