തിരുവനന്തപുരം: ആശുപത്രിയില്‍ അമ്മയ്ക്കു കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. മാനസികവെല്ലുവിളി നേരിടുന്ന 34-കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയിട്ടായിരുന്നു ക്രൂരത.
ആക്രമണത്തിനു ശേഷം ആശുപത്രിപ്പരിസരത്ത് ഇറക്കിവിട്ട യുവതിയെ പോലീസും ജീവനക്കാരും ചേര്‍ന്ന് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ദാരുണ സംഭവം. ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്കു ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍, വസ്ത്രം കീറി ദേഹമാസകലം ചെളി പറ്റിയി നിലയിലായിരുന്നു.
സംശയം തോന്നിയ ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് യുവതി നേരിട്ട ക്രൂര പീഡനം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. യുവതിയുടെ മൊഴിയെടുത്ത ശേഷം പോലീസ് അന്വേഷണമാരംഭിച്ചു.
Discussion about this post