തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ ചെറുകിട കച്ചവടക്കാരുൾപ്പടെയുള്ള സ്വയം തൊഴിൽ ചെയ്യുന്നവരുടെ പ്രതിസന്ധി നിയമസഭയിൽ ചൂണ്ടിക്കാണിച്ച് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് മട്ടന്നൂർ എംഎൽഎയായ കെകെ ശൈലജ പറഞ്ഞു.
ചെറുകിട ഇടത്തരം വ്യവസായ, വ്യാപാര മേഖലയിലുള്ളവരുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ ജീവനക്കാർ പട്ടിണിയിലാണെന്നും കെകെ ശൈലജ വിശദീകരിച്ചു.
പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ ഇടപെടലുണ്ടാവണം. ഇതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പലിശ രഹിത വായ്പയോ, കുറഞ്ഞ പലിശയിലുള്ള വായ്പയോ നൽകണമെന്നും കെകെ ശൈലജ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ പറഞ്ഞു.
Discussion about this post