തൃശൂര്‍: തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ തൃശൂര്‍ പാലിയേക്കര ബവ്‌റിജസ് ഔട്‌ലെറ്റ് അടപ്പിച്ചു. പഞ്ചായത്തും സെക്ടറല്‍ മജിസ്‌ട്രേറ്റും നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഔട്‌ലെറ്റ് താല്‍ക്കാലികമായി പൂട്ടിയത്.
ഇന്നലെ മദ്യം വാങ്ങാനെത്തിയവര്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നിരുന്നത് വലിയ വിമര്‍ശനമുണ്ടാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസും എക്‌സൈസും ഇടപ്പെട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു
പാലിയേക്കരയില്‍ ദേശീയപാതയുടെ സര്‍വീസ് റോഡിനോടു ചേര്‍ന്നാണ് ഔട്ട്‌ലെറ്റ്.
ഇവിടെ വാഹന പാര്‍ക്കിങ് കൂടിയതിനെ തുടര്‍ന്ന് സര്‍വീസ് റോഡില്‍ ഗതാഗതം സ്തംഭനവുമുണ്ടായിരുന്നു.
ജില്ലയില്‍ ഈ ആഴ്ച പ്രവര്‍ത്തനാനുമതി ഉള്ളത് 2 ബവ്‌റിജസ് ഔട്ലെറ്റുകള്‍ക്ക് മാത്രമാണ്. ആകെ 25 ഔട്ലെറ്റുകളില്‍ 23 എണ്ണവും സി, ഡി വിഭാഗത്തില്‍ പെട്ട തദ്ദേശ സ്ഥാപനങ്ങളിലാണ്. നെന്മണിക്കര പഞ്ചായത്തിലെ പാലിയേക്കര, പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാള്‍ എന്നിവിടങ്ങളിലെ ഔട്ലെറ്റുകളാണു തുറന്നിരിരുന്നത്. ഇവിടങ്ങളില്‍ കനത്ത തിരക്കുമാണ്.
Discussion about this post