പാരിപ്പള്ളി : മത്സ്യവില്‍പ്പന നടത്തിയ സ്ത്രീയുടെ മത്സ്യം അഴുക്കുചാലില്‍ വലിച്ചെറിഞ്ഞ് പോലീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയുടെ മത്സ്യങ്ങളാണ് പോലീസ് അഴുക്ക് ചാലില്‍ തള്ളിയത്.
രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ ആറോളം പേരെ പട്ടിണിയിലാക്കാതെ മേരി നോക്കിയിരുന്നത് മത്സ്യം വിറ്റായിരുന്നു. വഴിവക്കില്‍ മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന മേരിയുടെ മത്സ്യവും പത്രങ്ങളും കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു.
തിരക്കുകളില്ലാത്ത സ്ഥലത്ത് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ചു. ശേഷം മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു. പതിനാറായിരത്തോളം രൂപയുടെ മത്സ്യമാണ് വില്പനയ്ക്കായ് എത്തിച്ചിരുന്നത്.
ഇതില്‍ അഞ്ഞൂറോളം രൂപയ്ക്ക് മാത്രമാണ് കച്ചവടം നടന്നിരുന്നത്. പോലീസുകാര്‍ മത്സ്യം അഴുക്കുചാലിലേക്ക് വലിച്ചെറിയുന്നത് കണ്ണീരോടെ നോക്കി നില്ക്കാനെ മേരിക്ക് കഴിഞ്ഞുള്ളൂ. മത്സ്യം അഴുക്ക് ചാലില്‍ കളഞ്ഞ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രൂപപ്പെടുന്നത്.
Discussion about this post