മുന്‍ മന്ത്രി ജി സുധാകരന് കൊവിഡ്

G Sudhakaran | Bignewslive

തിരുവനന്തപുരം: മുന്‍ മന്ത്രി ജി സുധാകരന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ഫലം എത്തിയതായി അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്നും, ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയപ്പെട്ടവരെ,
കഴിഞ്ഞ ദിവസം (28.07.2021) ചില ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്, ഇന്ന് (29.07.2021) കോവിഡ് പരിശോധനക്ക് വിധേയനായി. അല്‍പ്പസമയം മുന്‍പ് റിസല്‍ട്ട് പോസിറ്റീവ് ആണ് എന്നറിയാന്‍ സാധിച്ചു.
ആയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്നും, ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ജി സുധാകരന്‍

Exit mobile version