കൊല്ലം: കടയ്ക്കലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുമ്മിള്‍തച്ചോണം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന വര്‍ഷ(17)യെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷയിലെ പരാജയമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന കാരണം.
ബുധനാഴ്ച വന്ന പ്ലസ് പരീക്ഷാ ഫലത്തില്‍ ഒരു വിഷയത്തിനു പെണ്‍കുട്ടി തോറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് കുട്ടി കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ സഹോദരനും അച്ഛനും ജോലിക്കു പോയിരിക്കുകയായിരുന്നു. അമ്മ റേഷന്‍ കടയില്‍ പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോലീസും ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അതേസമയം, പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.